ആർ മാധവന്റെ റോക്കട്രി: ദി നമ്പി ഇഫക്ടിന്റെ ട്രെയിലർ അടുത്തിടെ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ നാസ്ഡാക്ക് ബിൽബോർഡിൽ പ്രദർശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ മാധവൻ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ തന്നെയാണ്.
വീഡിയോയിൽ, മാധവൻ ഐഎസ്ആർഒ എഞ്ചിനീയർ നമ്പി നാരായണനൊപ്പം, ട്രെയ്ലർ കാണുന്നത് കാണാം. കാൻ ഫിലിം ഫെസ്റ്റിവൽ സന്ദർശനത്തിന് ശേഷം യുഎസിൽ സിനിമയുടെ 12 ദിവസത്തെ പ്രൊമോഷണൽ ടൂറിലാണ് മാധവൻ. ചാരവൃത്തി ആരോപിച്ച് 1994-ൽ അറസ്റ്റ് ചെയ്യപ്പെട്ട ഐഎസ്ആർഒയുടെ അന്നത്തെ ക്രയോജനിക് ഡിവിഷൻ തലവനായ നമ്പിയുടെ വേഷമാണ് മാധവൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 1998-ൽ സുപ്രീം കോടതി അദ്ദേഹത്തിനെതിരെയുള്ള എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞു.
റോക്കട്രി ജൂലൈ 1 ന് ലോകമെമ്പാടും റിലീസ് ചെയ്യും. ഫിലിസ് ലോഗൻ, വിൻസെന്റ് റിയോട്ട, റോൺ ഡൊണാച്ചി എന്നിവരും ഇതിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഹിന്ദി, തമിഴ് പതിപ്പുകളിൽ യഥാക്രമം ഷാരൂഖ് ഖാനും സൂര്യയും പ്രത്യേക വേഷങ്ങളിൽ എത്തുന്നുണ്ട്.