നാടക- സീരിയല്‍ നടൻ ഡി ഫിലിപ്പ് അന്തരിച്ചു. പ്രമുഖ നാടക- സീരിയല്‍ നടനും ചലച്ചിത്ര നിര്‍മാതാവുമായിരുന്നു അദ്ദേഹം. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസിതിയിൽ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഡി ഫിലിപ്പ് കൊല്ലം കാളിദാസ കലാകേന്ദ്രം, കെപിഎസി നാടക സമിതികളിലെ മുഖ്യ നടനായിരുന്നു.
കെ ജി ജോര്‍ജ് ചിത്രം കോലങ്ങള്‍ 1981ല്‍ നിര്‍മിച്ചു. കഥാവശേഷന്, കോട്ടയം കുഞ്ഞച്ചന് മുതലായ ചിത്രങ്ങളിലും അദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.