തടി കൂട്ടാൻവേണ്ടി ഇൻജക്ഷൻ എടുത്ത് നടി ഷീല

മലയാളികളുടെ പ്രിയ നായികയായ ഷീലയാണ് ഈ സത്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാഗ്യജാതകം എന്ന ചിത്രത്തിന് വേണ്ടി തന്റെ മെലിഞ്ഞ ശരീരം
തടി കൂട്ടാൻവേണ്ടി അണിയറക്കാർ
തന്നെക്കൊണ്ട് പഴം കഞ്ഞി കുടിപ്പിക്കുകയും വണ്ണം വയ്ക്കാനുള്ള മരുന്ന് ഇൻജക്ഷൻ ചെയ്‌തെന്നും താരം പറയുന്നു. അക്കാലങ്ങളിൽ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കുവേണ്ടി സെറ്റ് ഇട്ട ഇടങ്ങൾ രാത്രിയിൽ കുറച്ചു പണം നൽകി വാടകയ്ക്ക് വാങ്ങിയാണ് ചിത്രങ്ങൾ ഷൂട്ടിംഗ് നടത്തിയിരുന്നെ എന്ന് നടി ഷീല പറയുന്നു, ഒരു മാഗസിൻ നൽകിയ അഭിമുഖത്തിലാണ് നായികാ വെളിപ്പെടുത്തിയെ

ഷീലയുടെ വാക്കുകൾ-

ഭാഗ്യജാതകത്തിൽ മെലിഞ്ഞിരുന്ന എന്റെ തടി കൂട്ടാൻ രാവിലെ പഴംകഞ്ഞി കുടിപ്പിക്കുമായിരുന്നു. മുട്ടയുടെ മഞ്ഞ മാത്രമെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിപ്പിക്കും. വണ്ണം കൂട്ടാനുള്ള ഇൻജക്ഷനും എടുത്തു. അന്ന് പകലും രാത്രിയും ഷൂട്ടിംഗ് ഉണ്ടാകും. രാവിലെ എട്ടു മുതൽ പത്തുവരെ ഒരെണ്ണം, രാത്രി പത്തു മുതൽ വെളുപ്പിന് രണ്ടു വരെ അടുത്തത്. രണ്ടു മുതൽ പത്തുവരെ മറ്റൊന്ന്. ഹിന്ദിയും തെലുങ്കും തമിഴും സിനിമകൾക്ക് ഇട്ട സെറ്റിൽ ചെറിയ ഫീസ് കൊടുത്താണ് രാത്രി മിക്ക മലയാള സിനിമകളും ഷൂട്ട് ചെയ‌്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!