സൂരറൈ പോട്ര് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച അപർണ ബാലമുരളി, ഇപ്പോൾ ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗ് നടത്തുന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനെ കണ്ടതിൽ അതിയായ സന്തോഷത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം അറിയിച്ചത്.
അവസരത്തിന് തന്റെ സംവിധായിക സുധ കൊങ്ങരയ്ക്കും അപർണ നന്ദി പറഞ്ഞു. ഹിന്ദി റീമേക്കും സുധയാണ് സംവിധാനം ചെയ്യുന്നത്.ഹിന്ദി റീമേക്കിൽ അപർണയുടെ വേഷം രാധികാ മദൻ അവതരിപ്പിക്കുന്നു. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജിആർ ഗോപിനാഥിന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് സൂരറൈ പോട്ര്. ഒറിജിനലിൽ അഭിനയിച്ച സൂര്യ ഹിന്ദി പതിപ്പിലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.