തന്റെ കുട്ടിയ്ക്ക് ആശംസകൾ അറിയിച്ച് നസ്രിയ

നസ്രിയക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഓറിയോ എന്ന് വിളിക്കുന്ന തന്റെ നായകുട്ടി. അതിന്റെ അഞ്ചാം പിറന്നാളിന് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവച്ചുകൊണ്ട് നടി വന്നിരിക്കുകയാണ്. അവന്റെ പിറന്നാള്‍ ദിനത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്ന് നസ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുഞ്ഞുവസ്ത്രമണിഞ്ഞ ഓറിയോയുടെ ചിത്രങ്ങളും പങ്കുവച്ചു.

നസ്രിയയുടെ വാക്കുകൾ ഇങ്ങനെ;

എന്റെ കുട്ടിക്ക് ഇന്ന് അഞ്ച് വയസ്സാവുകയാണ്. എന്റെ മനസ്സ് നിറയെ അവനാണ്. ലോകത്തിലെ ഏറ്റവും നല്ല കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍. നീയാണ് ജീവിതം. നിന്നെയാണ് ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്നത്. നിന്റെ അമ്മയെപ്പോലെ നീയും സന്തോഷവാനാണ്. നീ സന്തോഷത്തോടെ ഇരിക്കാന്‍ ഞാന്‍ എന്തും ചെയ്യും. നിന്റെയും എന്റെയും അവസാന ശ്വാസം വരെ ഞാന്‍ നിന്നെ സ്‌നേഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!