തെലുങ്ക് പോലീസ് ചിത്രമായ ഹിറ്റിൻറെ ഹിന്ദി റീമേക്കിലാണ് രാജ്കുമാർ റാവു അടുത്തതായി അഭിനയിച്ചത്. കാണാതായ ഒരു സ്ത്രീയെ തെരക്കിയൊള്ള ഒരു പോലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. സന്യ മൽഹോത്രയാണ് ചിത്രത്തിലെ നായിക. ഹിറ്റ് എന്നാൽ ഹോമിസൈഡ് ഇന്റർവെൻഷൻ ടീം എന്നാണ്.
വിശ്വക് സെന്നും റുഹാനി ശർമ്മയുമാണ് തെലുങ്ക് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങി. ഹിറ്റ് – ദി ഫസ്റ്റ് കേസ് ജൂലൈ 15 ന് റിലീസ് ചെയ്യും. സിനിമയുടെ ട്രെയ്ലർ ഇന്ന് റിലീസ് ചെയ്യും.