നടൻ ബാലകൃഷ്ണയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

 

മാസ് മസാല സിനിമകളിലൂടെ പ്രശസ്തനായ നന്ദമുരി ബാലകൃഷ്ണയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബാലയ്യ ബാബുവിന് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ഇത് രണ്ടാം തവണയാണ് നന്ദമുരി താരത്തിന് മാരകമായ വൈറസ് പിടിപെടുന്നത്. കഴിഞ്ഞ വർഷം ആഗസ്ത് മാസത്തിൽ ബാലകൃഷ്ണയ്ക്ക് ആദ്യമായി കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചു, ഇപ്പോൾ ഒരിക്കൽ കൂടി. ഹോം ഐസൊലേഷനിലാണ് അദ്ദേഹം.

ബാലകൃഷ്ണ സുഖമായിരിക്കുന്നുവെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചുവരികയാണെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഗോപിചന്ദ് മലിനേനിയുടെ സംവിധാനത്തിൽ ഇനിയും പേരിട്ടിട്ടില്ലാത്ത തന്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് വൈറസ് ബാധയുണ്ടായത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!