പോക്കിരി സൈമണിന് ശേഷം ജിജോ ആൻ്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രം ജൂലൈ ഒന്നിന് പ്രദർശനത്തിന് എത്തും.
ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കടലിന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.
ചായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും നിർവഹിക്കുന്നു.ഗാനങ്ങൾക്ക് സംഗീതം നെസ്സർ അഹമ്മദാണ്. മിഡിൽ മാർച്ച് സ്റ്റുഡിയോസ്, കാനായിൽ ഫിലിംസ് എന്നീ ബാനറുകളിൽ സൂസൻ ജോസഫും സിൻട്രീസ്സയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.