ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

നടൻ പ്രസാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള ആളാണ് പ്രസാദ്. വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (43) ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാള്‍ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആത്മഹത്യയിലേക്ക് നയിച്ചത് മാനസിക പ്രശ്‌നങ്ങളും കുടുംബപ്രശ്‌നവുമാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!