‘വാശി’ ജൂലൈ 17ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

ടൊവിനോ നായകനായി എത്തിയ ചിത്രം ‘വാശി’ ജൂൺ 17ന് പ്രദർശനത്തിന് എത്തി . സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഈ മാസം 17ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.

വിഷ്ണു രാഘവ് സംവിധാനം ചെയ്ത ചിത്രത്തില്‍ കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കീര്‍ത്തി മരക്കാറിലൂടെയാണ് വീണ്ടും മലയാളത്തില്‍ തിരിച്ചെത്തിയത്. ചിത്രം നിര്‍മിക്കുന്നത് രേവതി കലാമന്ദിറാണ് .

ജാനിസ് ചാക്കോ സൈമണ്‍ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിഷ്ണു തന്നെയാണ് നിര്‍വഹിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംവിധായകന്‍ മഹേഷ് നാരായണനാണ് എഡിറ്റിങ്ങ് . വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!