മുംബൈ: ആശുപത്രിയില്‍ നിന്ന് കയ്യില്‍ പ്ലാസ്റ്ററിട്ട്പുറത്തേക്ക് വരുന്ന ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ പരക്കുന്നത്. ലവ് ആജ് കല് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കെയാണ് കാര്‍ത്തിക് ആര്യന്റെ കൈയിൽ പരിക്കേറ്റത്. വലതു കൈയിലാണ് പരിക്കേറ്റത്. പരിക്കിന്റെ വേദന കാര്യമാക്കാതെ കാര്‍ത്തിക് തുടർന്ന് ഷൂട്ടിങിന്റെയും മറ്റ് തിരക്കുകളിലും മുഴുകി. ഭൂല്‍ ഭുലൈയ്യ 2 എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിലേക്കും താരം പോയി. ഷൂട്ടിങ് തടസ്സപ്പെടാതിരിക്കാന്‍ കാര്‍ത്തിക് സെറ്റിലെയ്ക്ക് പോകുകയായിരുന്നു.
തിരിച്ചു മുംബൈയിലെത്തിയ ശേഷം ഡോക്ടറെ കാണിച്ചപ്പോഴാണ് കാർത്തിക് ആര്യന്റെ കൈയ്ക്ക് പൊട്ടലുള്ളതായി അറിയാൻ കഴിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ഇറങ്ങി വരുന്ന കാര്‍ത്തികിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.