ലോകം ഒന്നടങ്കം ആരാധകരുള്ള ഒരു നടനാണ് അമിതാ ബച്ചൻ. അമിതാ ബച്ചന്റെ ഭാര്യയും നടിയുമായ ജയാ ബച്ചനും നിരവധി ആരാധകരുണ്ട്. ഇവരുടെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പ്രസിദ്ധമാണ്. എന്നാൽ ഇപ്പോ അമിതാ ബച്ചൻ ഷെയർ ചെയ്ത ഒരു ഫോട്ടോടെ പുറകെയാണ് ആരാധകർ.
ജയാ ബച്ചന്റെ ഫോട്ടോയാണ് അത്. ആരാധകർക്ക് മുന്നിലേക്ക് ഇതുവരെ ആരും കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണിത്.
തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിലാണ് ജയാ ബച്ചൻ, സ്വാമി വിവേകാനന്ദന്റെ വേഷത്തിലാണ് ജയാ ബച്ചനുള്ളത്. ദഗ്തർ ബാബു എന്ന ബംഗാളി ചിത്രത്തിലെ ഫോട്ടോയാണ് ഇത്. ജയാ ബച്ചൻ ഈ ചിത്രത്തിൽ സ്വാമി വിവേകാനന്ദനായി വേഷമിട്ടിരുന്നു എന്ന് പറയുകയാണ്. ഇതിനോടകം തന്നെ ഫോട്ടോക്ക് നിരവധി കമന്റുകളും ആശംസകളുമായും ആരാധകർ എത്തിയിരുന്നു. ആ ചിത്രത്തിലെ ഫോട്ടോസ് ഇതുവരെയും റിലീസ്ചെയ്തിരുന്നില്ല എന്നാണ് അമിതാ ബച്ചൻ പറയുന്നത്. ചിത്രം പക്ഷേ റിലീസ് ചെയ്യുന്നിരുന്നില്ല.