സുരേഷ് ഗോപിയുടെ പാപ്പൻ റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. ഇപ്പോൾ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. പാപ്പനിൽ സൂസൻ ആയി കനിഹ എത്തുന്നു. ഇതറിയിച്ചുള്ള പോസ്റ്റർ ആണ് പുറത്തുവിട്ടത്.
ചിത്രത്തിൽ , നൈല ഉഷ തുടങ്ങിയവർ അണിനിരക്കുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഗൂഢതയ്ക്കും സസ്പെൻസിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നായിരിക്കും ‘പാപ്പൻ’.
ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് ഉദ്യോഗസ്ഥൻറെ വേഷത്തിലാണ് സുരേഷ്ഗോപി എത്തുന്നത്. “പാപ്പൻ” 2022 ജൂലൈ 29-ന് പ്രദർശനത്തിന് എത്തും.