ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി നിർമ്മാതാക്കൾ ചൊവ്വാഴ്ച അറിയിച്ചു.ഹേമന്ത് കുമാർ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം യു/എ സർട്ടിഫിക്കേഷനോടെയാണ് സെൻസർ ചെയ്തത്.
ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഒരു പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ നിഖില വിമൽ, റോഷൻ മാത്യു, സുദേവ് നായർ, സുരേഷ് കൃഷ്ണ, വിജിലേഷ് കാരയാട് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.