പൊട്ടിത്തെറിച്ച് നടി താര കല്യാൺ

തന്റെ നേരെ നടക്കുന്ന വ്യക്തിഹത്യക്കുനേരെ പൊട്ടിത്തെറിച്ച് നടി താര കല്യാൺ. തന്റെ മകളുടെ വിവാഹത്തിനിടെ പകർത്തിയ വീഡിയോയുടെ ചില രംഗങ്ങൾ ചിത്രമാക്കി വളരെ മോശപ്പെട്ട രീതിയിൽ പ്രചരിപ്പിച്ചതിനെതിരെയാണ് താര കല്യാൺ പ്രതികരിക്കുന്നത്. ഇത് ചെയ്തത് ആരായാലും താൻ വെറുക്കുന്നു അവർക്ക് ജീവിതത്തിലൊരിക്കലും മാപ്പ് കൊടുക്കില്ലെന്നുമാണ് നടി പറയുന്നത്.


താര കല്യാണിന്റെ വാക്കുകൾ-

‘സമൂഹമാദ്ധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വീഡിയോ ക്ലിപ്പിന്റെ ഭാഗമെടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?. നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാദ്ധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടെയും ഹൃദയംഭേദിക്കും. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ ചിന്തിക്കണം”– താര പറഞ്ഞു.

താര കല്യാണിന്റെ മകളുടെ വിവാഹം ഫെബ്രുവരി 20ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്നത്. മകൾ സൗഭാഗ്യയാണ് അന്തരിച്ച നടൻ രാജാറാമിന്റെ ഭാര്യയാണ് താരാകല്യാൺ. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!