വരുൺ ധവാനും ജാൻവി കപൂറും ആദ്യമായി ഒന്നിക്കുന്നത് ബാവലിന് വേണ്ടിയാണ്. ഇരുവരും ഒടുവിൽ പോളണ്ടിൽ ബവാലിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. ഇൻസ്റ്റാഗ്രാമിലൂടെ വരുൺ ഇക്കാര്യം അറിയിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം ഒരു പിന്നാമ്പുറ ക്ലിപ്പ് പോസ്റ്റ് ചെയ്തു. ചിത്രം ഏപ്രിൽ ഏഴിന് പ്രദർശനത്തിന് എത്തും.