രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഓഗസ്റ്റ് 12ന് തിയെറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയതാരം മമ്മൂക്കയുടെ ‘ “കാതോട് കാതോരം’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി’ എന്ന ഗാനം ‘ കുഞ്ചാക്കോ ബോബന്റെ ചുവടുകളുടെ അകമ്പടിയോടെ പുനരാവിഷ്കരിച്ചിരിക്കുന്ന ‘ ‘ന്നാ താൻ കേസ് കൊട എന്ന ചിത്രത്തിലെ രണ്ടാം വീഡിയോ സോങ്, ആണ് ഇപ്പോൾ പുറത്തിറങ്ങിയത്.
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്,കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത് .
നായിക ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.നടുവിലെ കൊഞ്ചം പക്കത്തെ കാണോം,സൂപ്പര്‍ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട് സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.