തീയറ്റർ റിലീസ് ഒഴിവാക്കി ജിവി 2 ഒടിടിയിലേക്ക്

 

വെട്രിയുടെ വരാനിരിക്കുന്ന ചിത്രം ജീവി 2 ന്റെ നിർമ്മാതാക്കൾ തിയേറ്റർ റിലീസ് ഒഴിവാക്കാൻ തീരുമാനിച്ചു. ചിത്രം ആഹയിൽ നേരിട്ട് ഇറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൃത്യമായ റിലീസ് തീയതി ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

2019ലെ ക്രൈം ഡ്രാമയുടെ രണ്ടാം ഭാഗമായ ജിവി 2 നിർമ്മിക്കുന്നത് സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ്. ഒറിജിനൽ സംവിധാനം ചെയ്ത വിജെ ഗോപിനാഥാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ബാബു തമിഴാണ് ആദ്യ ഭാഗത്തിന്റെ തിരക്കഥ എഴുതിയതെങ്കിൽ ഗോപിനാഥ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!