മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാം-പാർവ്വതി ദമ്പതികളുടേത്. ജയറാം തന്റെ കുടുംബത്തിലെ വിശേഷങ്ങളും യാത്രകളുമെല്ലാം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇന്നിതാ താരവും കുടുംബവും ചേർന്ന് ഹിമാചൽ പ്രദേശിലെ സോലാങ് വാലി, മണാലി എന്നിവിടങ്ങളിലുടെ നടത്തിയ യാത്രകളും ഫോട്ടോസും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.
ജയറാമിന്റെ മകനായ കാളിദാസ് ജയറാം എടുത്ത മനോഹരമായ ചിത്രങ്ങളാണ് തരംഗമാകുന്നത്. കെജെ ഫോട്ടോഗ്രഫി എന്ന ഹാഷ്ടാഗോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജയറാമും പാര്‍വതിയും മകള്‍ മാളവികയുമൊക്കെയാണ് ചിത്രങ്ങളിലുള്ളത്. സിനിമാതാരങ്ങളടക്കം നിരവധിപ്പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്. ആരാധകര്‍ കാളിദാസിന്റെ ക്യാമറാ സ്കില്‍സിനെയും, ജയറാമിന്റെയും പാര്‍വതിയുടെയും മാതൃകാദാമ്പത്യത്തെയുമൊക്കെ അഭിനന്ദിക്കുകയും ചെയ്യുന്നു.