ലെസ്ബിയൻ പ്രണയവുമായി ‘ഹോളി വൂണ്ട് : ട്രെയ്‌ലർ കാണാം

മോഡലും ബിഗ്ബോസ് താരവുമായ ജാനകി സുധീറിനെ കേന്ദ്രകഥാപാത്രമാക്കി, മലയാളത്തിൽ ഒരു ലെസ്ബിയൻ പ്രണയത്തിന്റെ പ്രമേയത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമിക്കുന്ന ചിത്രം അശോക് ആർ നാഥ് സംവിധാനം ചെയ്യുന്നു. പോൾ വൈക്ലിഫാണ് രചന. ചിത്രം ആഗസ്റ്റ് 12 മുതൽ എസ് എസ് ഫ്രെയിംസ് ഒ.ടി.ടി യിലൂടെ പ്രദർശനത്തിനെത്തും. ഇപ്പോൾ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയാണ് ‌മുന്നേറുന്ന ഹോളി വൂണ്ട്, ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമാകുന്നില്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!