ഗാട്ട കുസ്തിയുടെ ചിത്രീകരണ൦ ഐശ്വര്യ ലക്ഷ്മി പൂർത്തിയാക്കി

 

വിഷ്ണു വിശാൽ നായകനാകുന്ന ഗാട്ട കുസ്തിയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. നായികയായി അഭിനയിക്കുന്ന ഐശ്വര്യ ലക്ഷ്മി ചിത്രത്തിന് വേണ്ടിയുള്ള തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ ദിവസത്തെ ഷൂട്ടിംഗിൽ നിന്നുള്ള ഒരു വീഡിയോ പങ്കിട്ടുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ ഇക്കാര്യം അറിയിച്ചു. ഐശ്വര്യ തന്റെ സഹതാരങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോ.

ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രം , ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു സ്‌പോർട്‌സ് അധിഷ്‌ഠിത ഡ്രാമയാണ്. ചിത്രത്തിൽ ഒരു കുസ്തി കളിക്കാരന്റെ വേഷമാണ് വിഷ്ണു അവതരിപ്പിക്കുന്നത്. നടൻ തന്റെ ബാനറിൽ വിഷ്ണു വിശാൽ സ്റ്റുഡിയോസിനൊപ്പം തെലുങ്ക് നടൻ രവി തേജയുടെ ബാനറായ ആർടി ടീം വർക്ക്സുമായി സഹകരിച്ചാണ് ഇത് നിർമ്മിക്കുന്നത്. മട്ടി കുസ്തി എന്ന പേരിലും ചിത്രം തെലുങ്കിൽ റിലീസ് ചെയ്യുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!