തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന മോശമായ ചിത്രീകരണത്തിനെതിരെ നർത്തകിയും നടിയുമായ താര കല്യാൺ പ്രതികരിവച്ച വാർത്തയായിരുന്നു ഇപ്പൊ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. താരയുടെ മകളായ സൗഭാഗ്യയുടെ വിവാഹത്തിന് പകർത്തിയ ഒരു വീഡിയോ അതിനെ അശ്ലീലമായ രീതിയിൽ പ്രചരിപ്പിച്ച ഒരാൾക്കെതിരെയാണ് നടി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്. എന്നാൽ ഇപ്പോ നടിയെ പിന്തുണച്ച് നടൻ ആദിത്യൻ ജയൻ രംഗത്ത് വന്നിരിക്കുകയാണ്. താര കല്യാണി ഒറ്റയ്ക്ക് നിന്ന് കൊണ്ടാണ് തന്റെ മകളുടെ വിവാഹം നടത്തിയത്. നടൻ ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ആദിത്യൻ ജയന്റെ ഫേസ്ബുക്ക് കുറിപ്പ്:
‘ഒരു ഭർത്താവിന്റെ കൂട്ടില്ലാതെ ഒരു പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അമ്മയെ ഞാനും കണ്ടിട്ടുണ്ട്. വേറെ ആരുമല്ല എന്റെ അമ്മ. പക്ഷേ അന്ന് എന്റെ അമ്മയ്ക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. ഒറ്റയ്ക്ക് നിന്ന് ഒരു മകളുടെ കല്യാണം നടത്തിയ ഒരു അമ്മയാണ് താരച്ചേച്ചി. ദിവസങ്ങൾ ആകുംമുന്നേ അവരുടെ കണ്ണുനീർ കാണാൻ ആർക്കാണ് സുഹൃത്തേ ഇത്ര ആഗ്രഹം.അത്രയും പാവം സ്ത്രീയാണ് താരച്ചേച്ചി. സമൂഹമാദ്ധ്യമം നല്ലതാണ്, നല്ല കാര്യത്തിന്. അവർ ജീവിക്കട്ടെ. അവരെ ഒക്കെ വിടൂ. ഞങ്ങൾ ഒക്കെ ഇല്ലേ നിങ്ങൾക്ക്. അവരെ വിടൂ. ഒരു പാവം സ്ത്രീ, ഒരു പാവം അമ്മ. അന്തസ്സായി മകളെയും നോക്കി ജീവിക്കുന്ന ഒരു സ്ത്രീയെ നിങ്ങൾ വേണ്ടേ ഈ സമൂഹത്തിൽ പിന്തുണയ്ക്കാൻ. ഓരോ ദിവസവും പുതിയ ഇരകൾക്ക് വേണ്ടി ഓട്ടം നിർത്തൂ സുഹൃത്തുക്കളെ. ജീവിക്കട്ടെ ആ അമ്മയും മകളും. ആര് ചെയ്താലും അവരുടെ കണ്ണുനീരിന് വിലനൽകേണ്ടി വരും. ഉറപ്പാണ്. ‘