ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രം ‘ഹലാൽ ലൗ സ്റ്റോറി’

ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് പപ്പായ സിനിമാസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രമാണ് ‘ഹലാൽ ലൗ സ്റ്റോറി’. ഇന്ദ്രജിത്ത് സുകുമാരൻ,ജോജു ജോർജ്ജ്, ശറഫുദ്ദീൻ, ഗ്രേസ്സ് ആന്റണി, സൗബിൻ ശാഹിർ, പാർവതി തിരുവോത്ത് എന്നിവർ ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ മുഹ്സിൻ പരാരി, സകരിയ ചേർന്നാണു രചന നിർവഹിച്ചിരിക്കുന്നത്.

അജയ് മേനോൻ ഛായാഗ്രഹണവും സൈജു ശ്രീദ്ധരൻ എഡിറ്റിങ്ങും നിർവഹിക്കുന്ന സിനിമയിൽ ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിപാൽ എന്നിവർ ചേർന്ന് സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവഹിക്കുകയാണ്. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയുന്നത് റോണക്‌സ് സേവിയറാണു. വസ്ത്രാലങ്കാരം മസ്ഹർ ഹംസ.പ്രൊഡക്ഷൻ കണ്ട്രോളർ – ബെന്നി കട്ടപ്പന. സ്റ്റിൽസ്സ് – രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ – ദിനിൽ ബാബു. മൂവി റിസർച്ച് & മാർക്കറ്റിംഗ് – ആതിര ദിൽജിത്ത്. കോ റൈറ്റർ – ആഷിഫ് കക്കോടി. കോ പ്രോഡ്യൂസർസ് – സകരിയ, മുഹ്സിൻ പരാരി, സൈജു ശ്രീദ്ധരൻ, അജയ് മേനോൻ. എന്നിവരാണ് ഇതിലെ മറ്റു പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!