ക്വീൻ, പ്രേതം 2, ലൂസിഫർ, പതിനെട്ടാംപടി എന്ന ചിത്രങ്ങളിലുടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് സാനിയ. സിനിമകളിലെന്ന പോലെ മോഡലിങ്ങിലും സാനിയ ഇയ്യപ്പൻ തിളങ്ങാറുണ്ട്. സാനിയയുടെ മിക്ക ഫോട്ടോഷൂട്ടുകളുമെല്ലാംതന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
നടിയുടെ പുതിയ മേക്കോവർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഈ ഫോട്ടോയുടെ പ്രധാന ആകർഷണം എന്തെന്നാൽ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഹോട്ട് ലുക്കിലാണ് നടി.
അങ്കിത നെവ്രേകർ ആണ് ഫോട്ടോഗ്രാഫർ. റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്ക്രീനിലെത്തി. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് ചുവടുവച്ചത്.