നാനി ചിത്രം ‘ദസറ’ അടുത്ത വർഷം മാർച്ച് മുപ്പതിന് പ്രദർശനത്തിന് എത്തും

 

നാനിയെ നായകനാക്കി നവാഗതനായ ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദസറ’ സിനിമയുടെ പുതിയ അപ്‌ഡേറ്റ് ഇന്ന്  നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. സിനിമയുടെ റിലീസ് തീയതി ആണ് പുറത്തുവിട്ടത്. ചിത്രം അടുത്ത വർഷം മാർച്ച് മുപ്പതിന് പ്രദർശനത്തിന് എത്തും. ഇതറിയിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!