സംവിധായകനെതിരെ പരാതിയുമായി നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി; കാരണം മകൾ കാവേരി

നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂർത്തി സംവിധായകനും നടനുമായ ശേഖർ കപൂറിനുനേരെ പരാതിയുമായി എത്തിയിരിക്കുകയാണ്. ശേഖറിന്റെ മുൻ ഭാര്യയാണ് സുചിത്ര കൃഷ്ണമൂർത്തി. സ്വത്തുവകകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിയിൽ പറയുന്നത്. ഇവരുടെ മകൾ കാവേരി കപൂറിന്റേതായിട്ടുള്ള വസ്തുവകകളെ കുറിച്ചാണ് പരാതി നൽകിയിരിക്കുന്നത്. കാവേരി കപൂറിനുള്ള വീട് നടൻ കബിര്‍ ബേദിക്കും ഭാര്യക്കും വാടകയ്‍ക്ക് നൽകിയിരിക്കുന്നു. ചെറിയ പ്രായത്തിൽ കാവേരി കപൂറിന് ബുദ്ധിമുട്ടുകളുണ്ടാകാതിരിക്കൻ വേണ്ടീട്ടാണ് താൻ മുൻപ് പരാതിപ്പെടാതെ ഇരുന്നതെന്നും സുചിത്ര പറയുന്നു. പരാതിയെ കുറിച്ച് കൂടുതല്‍ പറയാനില്ലെന്നും അത് തനിക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണെന്നും സുചിത്ര പറയുകയാണ്. കാവേരി കപൂറുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ് സുചിത്രയും ശേഖര്‍ കപൂറും. 1997ലാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!