അൽഫോൺസ് പുത്രന്റെ ഗോൾഡ് ഓണത്തിന് തിയേറ്ററുകളിലെത്തും

അൽഫോൺസ് പുത്രന്റെ പുതിയ ചിത്രം ഗോൾഡ് ഈ ഓണത്തിന് സെപ്റ്റംബർ 8 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്.

ലാലു അലക്‌സ്, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജഗദീഷ്, ബാബുരാജ്, ഷൈൻ ടോം ചാക്കോ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, റോഷൻ മാത്യു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

രാജേഷ് മുരുകേശൻ സംഗീതവും ആനന്ദ് സി ചന്ദ്രനും വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!