മലയാളികൾക്ക് എന്നും പ്രിയങ്കരനായ ഒരേഒരു കലാകാരനാണ് കലാഭവൻ മണി. തന്റേതായ അഭിനയ ശൈലി വാർത്തെടുത്ത് മലയാള ലോകം കീഴടക്കിയ മണിനാദം നിലച്ചിട്ടിന്നു നാലു വർഷം. പലർക്കും ഇന്നും വിശ്വസിക്കാൻ കഴിയാത്ത ഒരു വേർപാട്, തന്റേതായ കഴിവുകൾ കൊണ്ട് മലയാള സിനിമയിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറിയിരുന്നു. ”മണിച്ചേട്ടൻ” ഈ പേരുവിളിക്കാത്ത ആരുംതന്നെ ഉണ്ടാകില്ല.
മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു.
നാടൻപാട്ടുകളും തമാശകളും കൊണ്ട് മാണിയുടെ ശബ്ദം ഈ കേരളം കരയാകെ മുഴങ്ങി. ഇന്നും ആ ശബ്ദത്തിന് മാറ്റമില്ല. മലയാളികൾക്കുവേണ്ടി നാടൻപാട്ടുകൾ ആടിയും പാടിയും സാധാരണക്കാരിൽ ഒരാളായി മാറി. പച്ച മനുഷ്യനായി ജീവിച്ചു കാണിച്ചു തന്ന വ്യക്തിയാണ് മണി.
മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാൻ കഴിയാത്ത വിധം സര്‍വ്വതല സ്പര്‍ശിയായി പടർന്നുനിന്ന ഒരാളാണ് കലാഭവന്‍ മണി. ഒരു സ്കൂളിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോസ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന ഒരു വ്യക്തിയാണ് മണി.
ഇന്നും ആ മണി നാദം നിലച്ചുപോയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല.