പ്രണവിനെ അന്വേഷിക്കുന്നവർക്കുവേണ്ടി; പ്രണവിനെ കണ്ടോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ”ഹൃദയം”. ഈ ചിത്രത്തിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. ഈ ചിത്രത്തിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിൽ ഉള്ളത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ശേഷം പ്രണവിന്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്നാണ് എല്ലാരും കണക്കാക്കുന്നത്.ജേക്കബിന്‍റെ സ്വര്‍ഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധായകനാകുന്ന ചിത്രമാണിത്.17 വയസ് മുതല്‍ ഒരു യുവാവിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന സംഭവ വികാസങ്ങളിലൂടെ യാത്ര ചെയ്യുന്ന കഥയാണ് ചിത്രത്തിൽ പറയുന്നത്. ഈ ഒരു ചിത്രത്തെക്കുറിച്ച് ലൊക്കേഷന്‍ ചിത്രം സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പുറത്ത് വിട്ടിരിക്കുകയാണ്.


ഈ ചിത്രത്തോടൊപ്പം അതിന് നല്‍കിയ തലക്കെട്ടും വൈറലായിരിക്കുകയാണ്. ഈ ചിത്രം പ്രണവിനെ അന്വേഷിക്കുന്നവര്‍ക്കായുള്ളതാണ്. പറ്റുമെങ്കില്‍ കണ്ടുപിടിക്കുക എന്നാണ് ചിത്രത്തിന് വിനീത് നല്‍കിയ തലക്കെട്ടു. പോസ്റ്റിന് താഴെ മറുപടികളുമായി ആരാധകരും രംഗത്തെത്തി. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെക്കൂടാതെ മായാനദി, വൈറസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ കിട്ടിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!