പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന് തന്റെ ബാല്യകാല സുഹൃത്തിനെ പരിചയപ്പെടുത്തി തരുകയാണ്. ശശികല എന്നാണ് സുപ്രിയയുടെ സുഹൃത്തിന്റെ പേര്.
‘പോരാടാനുള്ള വീര്യം മനസ്സില്‍ സൂക്ഷിച്ച് ജീവിക്കുന്ന വളരെ അപൂര്‍വമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ശശികല. സ്വന്തം സ്വപ്നങ്ങള്‍ക്ക് അവള് ചിറകുകള് നല്കി. അവളുടെ സഹപാഠിയായതില് അഭിമാനം’ എന്ന വാക്കുകൾ സുപ്രിയ കുറിച്ചു.
നാലാം ക്ലാസ് മുതൽ ഒന്നിച്ചുപഠിച്ചവരാണ് ശശികലയും സുപ്രിയയും. സ്കൂളില്‍ നിന്ന് തന്നിരുന്ന തുന്നല്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചിരുന്നത് ശശികലയായിരുന്നെന്ന് സുപ്രിയ പറഞ്ഞു. ചെന്നൈയിലെ ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് സുപ്രിയയും സുഹൃത്തും വീണ്ടും കണ്ടുമുട്ടിയത്.