ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര കേരളത്തിൽ പ്രദർശനത്തിന് എത്തി

 

രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര ഇന്ന് റിലീസ് ചെയ്തും ചിത്രം അഞ്ച് ഭാഷകളിൽ സെപ്റ്റംബർ 9 ന് റിലീസ് ചെയ്തു. ബ്രഹ്മാസ്ത്ര കേരളത്തിൽ 102 സ്‌ക്രീനുകളിൽ ആണ് റിലീസ് ആയത്. ഇപ്പോൾ സിനിമയുടെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

പാൻഡെമിക്കിന് ശേഷമുള്ള ഒരു ഹിന്ദി സിനിമയിലെ ഏറ്റവും ഉയർന്ന സ്‌ക്രീൻ കൗണ്ടാണിത്. ഓണ വാരത്തിൽ നിരവധി റിലീസുകൾ ഉണ്ടായിരുന്നിട്ടും, നൂറിലധികം സ്‌ക്രീനുകളിൽ ലോക്ക് ചെയ്യാൻ ബ്രഹ്മാസ്ത്രയ്ക്ക് കഴിഞ്ഞു.

രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ബ്രഹ്മാസ്ത്ര ബോളിവുഡിൽ ഏറെ നാളായി കെട്ടിക്കിടക്കുന്ന പ്രോജക്ടുകളിലൊന്നാണ്. അയൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര ഒരു ട്രൈലോജിയാണ്. അയൻ മുഖർജി രചനയും സംവിധാനവും നിർവ്വഹിച്ച ബ്രഹ്മാസ്ത്ര, രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഒരു ഫാന്റസി സാഹസിക ചിത്രമാണ്. ഇന്ത്യൻ മിത്തോളജിയെ അടിസ്ഥാനമാക്കിയുള്ള ത്രയത്തിലെ ആദ്യ ഭാഗമാണ് ഈ ചിത്രം. പ്രധാന കഥാപാത്രങ്ങളെ കൂടാതെ നാഗാർജുന, മൗനി റോയ്, അമിതാഭ് ബച്ചൻ, ഡിംപിൾ കപാഡിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആറ് വർഷത്തോളമായി ചിത്രത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!