ബ്ലാക്ക് ആദത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു

വരാനിരിക്കുന്ന ഡിസി ചിത്രമായ ബ്ലാക്ക് ആദത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ ഓൺലൈനിൽ റിലീസ് ചെയ്തു. ബ്ലാക്ക് ആദം ആദ്യം ഷാസാമിന്റെ ഒരു എതിരാളിയായാണ് എഴുതിയത്, പിന്നീട് ഒരു ആന്റി ഹീറോ ആയി പരിണമിച്ചു.

ഓർഫൻ ഫെയിം ജൗം കോളെറ്റ്-സെറയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്, ആദം സ്‌റ്റിക്കീൽ, റോറി ഹെയ്‌ൻസ്, സൊഹ്‌റാബ് നോഷിർവാനി എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഡ്വെയ്ൻ ദി റോക്ക് ജോൺസൺ നായകനായി, ആൽഡിസ് ഹോഡ്ജ്, നോഹ സെന്റിനിയോ, സാറാ ഷാഹി, മർവാൻ കെൻസാരി, ക്വിന്റസ്സ സ്വിൻഡെൽ, ബോധി സബോംഗുയി, പിയേഴ്‌സ് ബ്രോസ്‌നൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഒക്ടോബർ 21 ന് ചിത്രം റിലീസ് ചെയ്യാനാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!