താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ലാലും കൂട്ടരും

ഇന്ന് മലയാളത്തിന്റെ പ്രിയഹാസ്യ താരം ഇന്നസെന്റിന്റെ പിറന്നാൾ ആണ്. പിറന്നാൾ ആഘോഷിച്ചുകൊണ്ടു ലാലും മകനും, ലാലിന്റെ തിരക്കഥയിൽ മകൻ ജീൻ പോൾ സംവിധാനം ചെയ്യുന്ന സുനാമി സിനിമയുടെ സെറ്റിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം നടത്തിയത്. സെറ്റിൽ റാംജിറാവു സ്പീക്കിങിലെ ഇഷ്ടകഥാപാത്രമായ ‘മത്തായിച്ചന്’ പിറന്നാൾ ആശംസകള്‍ എന്ന ഫ്ലെക്സ് ബോർഡും വച്ചിരുന്നു.

 

റാംജിറാവു സെറ്റിൽ നടന്ന രസകരമായ ഓരോകാര്യവും ഇന്നസെന്റ് പറയുകയുണ്ടായി. ‘അന്ന് ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു നടക്കുന്ന സമയത്താണ് സിദ്ദിഖും ലാലും റാംജിറാവു സ്പീക്കിങുമായി വരുന്നത്. അങ്ങനെ അഭിനയിക്കാൻ ചെന്നു. ഓരോ ഷോട്ട് എടുത്തുകഴിയുമ്പോഴും ഞാൻ ഇവരുടെ നേരെ നോക്കും, രണ്ടുപേരും താടിയില്‍ ചൊറിഞ്ഞ് എന്തൊക്കെയോ പറയുന്നു. അന്ന് ഞാൻ ഉറപ്പിച്ചു, ഇത് പൊളിയാനുള്ളതാണ്. പക്ഷേ ഷൂട്ട് അഞ്ച് ദിവസം പിന്നിട്ടപ്പോൾ എനിക്ക് മനസ്സിലായി, ഇവർക്കു പണി അറിയാം.’

‘പിന്നീട്, ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് കണ്ടപ്പോൾ ഇവരോട് പറഞ്ഞു, ഈ സിനിമയുടെ അൻപതാം ദിവസം നമുക്ക് കാണാം. പക്ഷേ ഞങ്ങൾ കണ്ടത് സിനിമയുടെ നൂറാം ദിവസമായിരുന്നു.’–ഇന്നസെന്റ് പറഞ്ഞു.‍

ഗോഡ് ഫാദര്‍ ഷൂട്ടിങ് നടക്കുന്ന ഒരു ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കാര്യത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് ലാൽ തിരക്കഥയാക്കിയിരിക്കുന്നത്.

പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ, നടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതിയ ലാൽ, ജീൻ പോൾ ലാൽ സംവിധാനം ചെയുന്ന ചിത്രമാണ് സുനാമി. ലാലിന്റെ മകളായ മോണിക്കയുടെ ഭർത്താവ് അലന്‍ ആന്റണിയാണ് നിർമാണം ചെയുന്നത്.

ബാലു വർഗീസ്‌ ആണ് നായകവേഷത്തിൽ എത്തുന്നത്. ചിത്രത്തിൽ ഇന്നസെന്റ് ,മുകേഷ് , അജു വർഗീസ് , സുരേഷ്‌ കൃഷ്ണ എന്നിവരും മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ , എഡിറ്റിങ് രതീഷ് രാജ് , സംഗീതം യാക്സൻ ഗാരി പെരേര ആൻഡ് നേഹ നായർ.
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് സുനാമി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!