ഈശോയുടെ ട്രെയ്‌ലർ 19ന് റിലീസ് ചെയ്യും

ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈശോ. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ നാദിർഷ സംവിധാനം ചെയ്ത ചിത്ര൦ ഈശോ ഒക്ടോബർ അഞ്ചിന് ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ഒടിടിയിൽ ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.  സിനിമയുടെ ട്രൈലെർ 19ന് റിലീസ് ചെയ്യും.

‘ഈശോ’ എന്ന ചിത്രം സിനിമയുടെ പേരിനെ ചൊല്ലി നിരവധി വിവാദങ്ങൾ നേരിട്ടിരുന്നു. സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് തലക്കെട്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു.

നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ ഒരു ത്രില്ലർ ചിത്രമാണ്. നടൻ ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. സുനീഷ് വാരനാട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗീസാണ്. കോമഡി ത്രില്ലർ ചിത്രമായ ‘അമർ അക്ബർ അന്തോണി’യിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച നടനും സംവിധായകനുമായ നാദിർഷ ജയസൂര്യയുമായി വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!