ന്യൂ ലുക്കിൽ രജിഷയും ധനുഷും; ‘കർണ്ണൻ’ ചിത്രങ്ങൾ പുറത്ത്

കർണ്ണൻ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. പരിയേറും പെരുമാളിന്‌ ശേഷം മാരി സെൽവരാജ് നിർമിക്കുന്ന ചിത്രമാണിത്. ധനുഷ് നായകനാകുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം രജിഷയാണ് നായിക.പുറത്തു വന്ന ചിത്രങ്ങൾ എല്ലാം തന്നെ തമിഴിൽ വളരെ മികച്ച ഒരു അരങ്ങേറ്റത്തിന് രജിഷക്ക് അവസരമൊരുക്കുന്നതാണ് എന്ന് തെളിയിക്കുന്നു. നടന്‍ ലാലും കര്‍ണ്ണനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.

തമിഴ് സിനിമ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ ഒരു സിനിമയാണ് പരിയേറും പെരുമാള്‍
ജാതി വ്യവസ്ഥയെയും ദലിത് രാഷ്ട്രീയവും വളരെ ശക്തമായി ചര്‍ച്ച ചെയ്ത പരിയേറും പെരുമാള്‍ സംവിധായകന്‍ പാ. രഞ്ജിത്താണ് ഈ ചിത്രം നിർമിച്ചത്.അതുകൊണ്ടുതന്നെ മാരി സെല്‍വരാജ് ഒരുക്കുന്ന അടുത്ത ചിത്രം തീർച്ചയായിട്ടും ശക്തമായ രാഷ്ട്രീയമായിരിക്കും സംസാരിക്കുക എന്നതാണ് ഏവരുടെയും പ്രതീക്ഷ. ചിത്രത്തിന്‍റെ കഥയെക്കുറിച്ച് നിരവധി അഭിപ്രായങ്ങൾ പുറത്ത് വന്നിരുന്നു. കൊടിയംകുളം ജാതി അക്രമത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥയെന്ന സൂചനകള്‍ തെറ്റാണെന്ന് സംവിധായകന്‍ തന്നെ മുന്നേ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!