മലയാള ചിത്രം ഓർമകളിൽ 23ന് പ്രദർശനത്തിന് എത്തും

എം വിശ്വപ്രതാപ് രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ഓർമ്മകളിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ശങ്കർ പൂർത്തിയാക്കിയതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിജീവനം മുഖ്യ പ്രമേയമാക്കി ഒരു ഫാമിലി ഡ്രാമയായി പ്രചരിക്കുന്ന ചിത്രം സെപ്തംബർ 23 ന് റിലീസിന് ഒരുങ്ങുകയാണ്.

ഡിഐജി ആയി വേഷമിട്ട ശങ്കർ നീണ്ട ഇടവേളയ്ക്ക് ശേഷം പ്രധാന കഥാപാത്രമായി തിരിച്ചെത്തുകയാണ്. ശങ്കറിനെ കൂടാതെ ഷാജു ശ്രീധർ, നാസർ ലത്തീഫ്, ദീപ കർത്ത, പൂജിത മേനോൻ, വിജയകുമാരി, അജയ്, ആര്യൻ കതൂരിയ, റോഷൻ അബ്ദുൾ, മാസ്റ്റർ ദിവിക്, സതീഷ് തൃപ്പരപ്പ്, ശ്രീറാം ശർമ്മ, സുരേഷ്കുമാർ എന്നിവരും അഭിനയിക്കുന്നു.

പ്രീമിയർ സിനിമാസിന്റെ ബാനറിൽ വിശ്വപ്രതാപാണ് ഓർമകളിൽ നിർമ്മിക്കുന്നത്. നിതിൻ കെ രാജ് ക്യാമറയ്ക്ക് പിന്നിൽ, വിപിൻ മണ്ണൂർ എഡിറ്റിംഗ്. വിശ്വപ്രതാപിന്റെ വരികൾക്ക് ജോയ് മാക്‌സ്‌വെല്ലിന്റെ സംഗീതത്തിൽ ജാസി ഗിഫ്റ്റും സുജാത മോഹനും ചേർന്നാണ് ട്രാക്കുകൾ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!