”നിശബ്ദം ” ചിത്രത്തിന്റെ ട്രെയ്ലർ റിലീസ്
താര സുന്ദരി അനുഷ്ക ഷെട്ടി നായികയായി പ്രദർശനത്തിന് വരുന്ന ചിത്രമാണ് നിശബ്ദം. ഈ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു.
നിരവധി താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആർ മാധവൻ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സസ്പെൻസ് ത്രില്ലെർ ചിത്രമാണ്. സംസാരിക്കാനാവാത്ത ചിത്രകാരിയായിട്ടാണ് അനുഷ്ക ഷെട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിൽ എത്തുക.
കൊന വെങ്കട് എഴുതിയ തിരക്കഥയില്‍ ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.