ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു : റിപ്പോർട്ട്

മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ പുതിയ സിനിമ ആഖ്യാനങ്ങള്‍ക്കുമായി അതുകൊണ്ടുതന്നെ മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.”നാൻ പകല്‍ മയക്കം’ എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇനി പുറത്തിറങ്ങാനുള്ളത്. മമ്മൂട്ടി നായകനായി എത്തുന്ന സിനിമ ആരാധകർ കാത്തിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലുമായും ഒരു ചിത്രം ചെയ്യാൻ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചര്‍ച്ചയിലെന്ന് ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2023 ജനുവരിയില്‍ ആരംഭിച്ചേക്കും. മോഹൻലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള ‘റാം’ പൂര്‍ത്തിയാക്കിയതിന് ശേഷമാകും ആരംഭിക്കുക എന്നാണ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിരിക്കുന്നത്. ഔദ്യോഗിക പ്രതികരണങ്ങള്‍ ഇക്കാര്യത്തില്‍ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!