വേലയിൽ ‘എസ് ഐ അശോക് കുമാര്‍’ ആയി സിദ്ധാര്‍ഥ് ഭരതന്‍ എത്തുന്നു

ശ്യാം ശശി ഷെയിൻ നിഗം, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വേല. സിനിമയിലെ സിദ്ധാർഥ് ഭരതൻറെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ ‘എസ് ഐ അശോക് കുമാര്‍’ ആയി സിദ്ധാര്‍ഥ് ഭരതന്‍ എത്തുന്നു.

വേല ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രമാണ്. ഷെയിൻ നിഗം തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയു൦ ഈ ചിത്രത്തിന് ഉണ്ട്. വേലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. ചിത്രം തീയേറ്ററുകളിൽ എത്തുന്നത് സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിലാണ്. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ബാദുഷാ പ്രൊഡക്ഷൻസ് ആണ്. ചിത്രം നിർമ്മിക്കുന്നത്‌ എസ് ജോർജാണ്.

വേലയുടെ പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ്. സിദ്ധാർഥ് ഭരതൻ അഥിതി ബാലൻ എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഈ വര്ഷം ജൂൺ മാസത്തിൽ ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!