വർത്തമാനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സഖാവിനു ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതിലെ കേന്ദ്രകഥാപാത്രം ചെയുന്നത് പാർവ്വതിയാണ്. റോഷൻ മാത്യു മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥിനിയായി പാര്‍വ്വതി എത്തുന്ന ചിത്രത്തിന് സമകാലിക പ്രസക്തിയുള്ള പ്രമേയം പറഞ്ഞുകൊണ്ടാണ് ഇതൊരുക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആര്യാടന് ഷൗക്കത്ത് ആണ്. അഴകപ്പനാണ് ഛായാഗ്രഹണം. റഫീക്ക് അഹമ്മദിന്റേയും വിശാല്‍ ജോണ്‍സന്റേയും വരികള്‍ക്ക് രമേശ് നാരായണനും ഹിഷാം അബ്ദുള്‍ വഹാബുമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ബിജിപാലാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറും ആര്യാടന് ഷൗക്കത്തും ചേര്‍ന്നാണ് ഈ ചിത്രം നിർമിക്കുന്നത്.