‘താരാ കല്യാണം ചെയ്തതിൽ ഒരു തെറ്റുമില്ല’- മറുപടിയുമായി ഡോ. ഷിനു ശ്യാമള

ഇതാ നടി താര കല്യാണിന്റെ മറുപടിക്കു പിന്തുണയുമായി ഡോ. ഷിനു ശ്യാമള, മകളെ ഒരുപാടു സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെ മകനെപ്പോലെ കാണാൻ മാത്രേ സാധിക്കു എന്നും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ലെന്നും ഷിനു പറയുകയാണ്. ഷിനു തന്റെ വാക്കുകൾ കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

ഡോ.ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം:

മരുമകനെ അതും മകനെ പോലെ അവർക്ക് പരിചയമുള്ള ഒരാളെ സ്നേഹത്തോടെ ചുംബനം നൽകി ആശീർവദിക്കുന്നതിനെ വരെ സമൂഹ മാധ്യങ്ങളിൽ അപരിഷ്‌കൃത സമൂഹത്തെ പോലെ അവരെ കളിയാക്കുകയും അശ്ലീലം പറഞ്ഞു അവരെ വേദനിപ്പിച്ചവരുമുണ്ട്.

താരാ കല്യാണം ചെയ്തതിൽ ഒരു തെറ്റുമില്ല. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയുവാൻ കഴിയാത്ത ഒരുപാട് പേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവർക്ക് ചുംബനത്തിനൊക്കെ ഒരു അർഥമേയുള്ളൂ. ആലിംഗനത്തിനും ഒരു അർഥമേയുണ്ടാകു. അത് അവരുടെ സംസ്കാരമാണ്. അതിന് നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല.

സമൂഹം അങ്ങനെയാണ്. പ്രത്യേകിച്ചു അഭിനയ രംഗത്തുള്ള സ്ത്രീകൾക്ക് നേരെ എപ്പോഴും നോക്കുന്ന കുറേ ക്യാമറ കണ്ണുകൾ. എന്തിനും ഏതിനും കുറെ ഗോസിപ്പുകൾ.

മകളെ ഇത്രയും സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് മരുമകനെയും മകനെ പോലെയെ കാണാൻ സാധിക്കു. പിന്നെ എന്തിലും ഏതിലും കാമം തിരയുന്നവരെ നേരെയാക്കുവാൻ ആർക്കും സാധിക്കില്ല. മകളുടെ വിവാഹത്തിന് ശേഷം ഒരമ്മയെ ഇത്രയും വേദനിക്കുന്ന അല്ല അവരെ വേദനിപ്പിച്ച സമൂഹത്തെ ഓർത്താണ് ലജ്ജിക്കേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!