”കപ്പേള” ന്യൂ പോസ്റ്റർ റിലീസ്

ദേശിയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് കപ്പേള.
അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ നായിക നായകന്മാർ. ചിത്രത്തെ കുറിച്ച് വളരെ നല്ലഅഭിപ്രായമാണ് പറയുന്നത്. നാട്ടിൻ പുറത്തുകാരുടെ ജീവിതത്തെ കുറിച്ച് പറയുന്ന ഒരു ചിത്രമാണ് ഇത്. കഥയുടെ പൂർണരൂപം പറയുകയാണെങ്കിൽ നാട്ടിൻ പുറത്തുകാരന്റെ പ്രണയം അതാണ് ഈ സിനിമയിൽ പറയുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു.


നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ ചെയ്തിരിക്കുന്നത്. റൗണ്ട് ബോക്സ്, കഥാസ് അൺടോൾഡ് എന്നിവയുടെ ബാനറിൽ വിഷ്‌ണു വിനു ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!