മണിയുടെ ഓർമ്മദിനത്തിൽ സംവിധായകൻ വിനയൻ

 

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കലാഭവൻ നമ്മെവിട്ടു പോയിട്ട് ഇന്നേക്ക് നാല് വർഷം. മണിയുടെ ഓർമ്മദിനത്തിൽ സംവിധായകൻ വിനയൻ പറയുകയാണ്, മലയാള സിനിമയും മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കലാകാരൻ ആണ് കലാഭവൻ മണി. ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളൊക്കെ പച്ചയായി തുറന്നുപറഞ്ഞു. കഴിവുറ്റ കലാകാരനായിരുന്നു കലാഭവൻ മണിയെന്ന് സംവിധായകൻ പറയുന്നു. വിനയൻ സംവിധാനം ചെയ്‍ത വാസന്തിയും ലക്ഷ്‍മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കലാഭവൻ മണിക്ക് മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‍കാരം ലഭിച്ചിരുന്നു. ആ ചിത്രത്തിലെ പ്രകടനം ഒരിക്കലും മലയാളികൾക്ക് മറക്കാൻ കഴിയില്ല.

വിനയന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മണി യാത്രയായിട്ട് നാലു വർഷം. മലയാളസിനിമയും, മലയാളിയും ഒരിക്കലും മറക്കാൻ പാടില്ലാത്ത കഴിവുറ്റ കലാകാരൻ ആയിരുന്നു കലാഭവൻ മണി. തന്റെ ദുഃഖങ്ങളും, സ്വപ്‍നങ്ങളും, ദാരിദ്ര്യം നിറഞ്ഞ വന്ന വഴികളും ഒക്കെ പച്ചയായി തുറന്നു പറഞ്ഞിരുന്ന ആ മനുഷ്യസ്നേഹി തികച്ചും വ്യത്യസ്‍തനായിരുന്നു. ആദരാഞ്ജലികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!