മിഷ്കിൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ആണ് സൈക്കോ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, നിത്യ മേനെൻ, അദിതി റാവു ഹൈദാരി എന്നിവരാണ് പ്രധാന താരങ്ങൾ.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഷ്കിൻ തന്നെയാണ്. സിംഗമ്പുലി,റാം, ഷാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിൻറെ ഛായാഗ്രഹണം കൈകാര്യം ചെയ്തത് നവാഗതനായ തൻവീർ ആണ്. ഇളയരാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.