നടി ഊര്‍മ്മിള ഉണ്ണി കാണികള്‍ക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ പരാതി. മകള്‍ ഉത്തര ഉണ്ണിയുടെ നൃത്ത പ്രോഗ്രാമിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ലൈറ്റ് ആൻഡ് സൌണ്ട് വെല്‍ഫെയര്‍ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ രംഗത്ത് എത്തി. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഊര്‍മ്മിള ഉണ്ണി കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം ചെയ്യില്ലെന്നും രാഗം രാധാകൃഷ്ണൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.