മുത്തോനിലെ നിവിൻ പോളിയുടെ അഭിനയ പ്രകടനം കാഴ്ചവയ്ക്കുന്ന വീഡിയോ പുറത്തിറങ്ങി

 

നിവിൻ പോളി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മൂത്തോൻ. ചിത്രത്തിലെ പ്രകടനത്തിന് നിവിൻ പോളിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകായണ്‌.കണ്ണാടിക്ക് മുമ്പില്‍ നിന്നുള്ള നിവിൻ പോളിയുടെ പ്രകടനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ആ രംഗത്തിലെ അഭിനയത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മറ്റൊരു യുവതാരത്തിനും അനുകരിക്കാൻ ആകാത്ത പ്രകടനമാണ് നിവിൻ പോളിയുടേത് എന്ന് ആരാധകര്‍ പറയുന്നു. ഗീതു മോഹൻദാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!