2 മില്യൺ കാഴ്ചക്കാരുമായി യൂട്യൂബിൽ തകർത്താടി ‘മരക്കാർ’ ട്രെയിലര്‍

 

മോഹൻലാലിനെ നായകനാക്കി പ്രിയദർശനൊരുക്കുന്ന പുതിയ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിന്റെ ട്രെയിലര്‍ വീഡിയോ പുറത്തിറങ്ങി.ഇറങ്ങി മണിക്കൂറുകൾക്കകം 2 മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ് കുഞ്ഞാലി മരയ്ക്കാർ ട്രെയിലര്‍.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ണഞ്ചിപ്പിക്കുന്ന ഫ്രെയിമുകളാല്‍ സമൃദ്ധമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുഗ് എന്നീ അഞ്ച് ഭാഷകളിലായാണ് കുഞ്ഞാലി മരയ്ക്കാരിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്.മലയാളത്തില്‍ മോഹന്‍ലാലും ഹിന്ദിയില്‍ അക്ഷയ് കുമാറും, തമിഴില്‍ സൂര്യ, തെലുഗില്‍ രാം ചരണ്‍, കന്നഡയില്‍ യാഷ് എന്നിവരാണ് ട്രെയിലര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ലോകവ്യാപകമായി 5000 ത്തോളം തിയേറ്ററുകളില്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്യും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!