ബിഗ് ബജറ്റ് ചിത്രം കടമറ്റത്ത് കത്തനാറിന്റെ നിർമാണം ഗോകുലം ഗോപാലൻ

ജയസൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ കടമറ്റത്ത് കത്തനാറിന്റെ നിർമാണം ഗോകുലം ഗോപാലൻ ഏറ്റെടുത്തു. 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം ഗോകുലം
പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന വലിയ സിനിമ കൂടിയാണ് കത്തനാർ. ലയൺ കിങ്, ജംഗിൾ ബുക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച അതെ സാങ്കേതികവിദ്യയാണ് വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ. വലിയ കാൻവാസിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ഈ ചിത്രം ത്രീഡിയിൽ ആണ്, ഇന്ത്യയിൽ ആദ്യമായി വിർച്ച്വൽ റിയാലിറ്റി പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ചിത്രമാണ്.

ചിത്രത്തിന്റെ തിരക്കഥ നീണ്ട കാലത്തെ ഗവേഷണത്തെ ആസ്പദമാക്കിയാണ് ആർ. രാമാനന്ദ് തയാറാക്കിയിരിക്കുന്നത്. ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ, സംവിധായകൻ ആയ റോജിൻ തോമസ് ആണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാണ്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ചിത്രമായിരിക്കും ഇത്. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും വളരെ വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. പുതിയൊരു ആവിഷ്ക്കാര രീതിയില്‍ നിർമിക്കുന്ന ചിത്രം തികഞ്ഞ സാങ്കേതിക മികവിലാകും ഒരുങ്ങുന്നത്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!