‘കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്’ എന്ന ടൊവിനോ ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. ലോകത്ത് എല്ലായിടത്തും യാത്ര ചെയ്ത ഒരു അമേരിക്കൻ പെൺകുട്ടി തന്റെ അവസാന ആഗ്രഹമായ ഇന്ത്യയിലേക്ക് എത്തുന്നതും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമാണ് ചിത്രത്തിന്റെ കഥ. അമേരിക്കൻ സ്വദേശി ഇന്ത്യ ജർവിസ് ആണ് ചിത്രത്തിൽ നായികയാവുന്നത്.
2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങൾക്കു ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തെ ആന്റോ ജോസഫ് ആണ് നിർമിക്കുന്നത്. സൂരജ് എസ്. കുറുപ്പ് സംഗീതം. പശ്ചാത്തല സംഗീതം സുഷിൻ ശ്യാം. സിനു സിദ്ധാർഥ് ആണ് ഛായാഗ്രഹണം.