ബോളിവുഡ് താരം രൺദീപ് ഹൂഡയ്ക്ക് ഷൂട്ടിംഗിനിടെ പരുക്കേറ്റു. സൽമാൻ ഖാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന രാധേ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് രൺദീപ് ഹൂഡയ്ക്ക് പരുക്കേറ്റത്ത്.
ഇൻസ്റ്റഗ്രാമിലൂടെ താരമാണ് പരുക്കേറ്റ വിവരം ആരാധകരോട് പറഞ്ഞത്. ‘നല്ലൊരു ഓട്ടത്തിന് ശേഷം നല്ല സെൽഫി. രാധെയുടെ ഷൂട്ടിംഗ് സെറ്റിനിടെയുണ്ടായ അപകടത്തിൽ തെന്നിയ മുട്ട് പൂർവസ്ഥിതിയിലേക്ക് മാറ്റാൻ പരിശ്രമിക്കുന്നു’- രൺദീപ് ഹൂഡ ട്വിറ്ററിലുടെ പറഞ്ഞു.
വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് വഴി അറിയിച്ചു.
പ്രഭു ദേവ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാധേ. ചിത്രത്തിൽ സൽമാൻ ഖാന് പുറമെ ദിഷ പഠാനിയുമുണ്ട്. മെയ് 22ന് ചിത്രം തിയറ്ററുകളിൽ എത്തും.